Latest NewsNewsIndia

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരസ്യമായി ട്രോളി പ്രമുഖ ടിക്കറ്റിംഗ് പോർട്ടലായ ബുക്ക് മൈ ഷോ

ന്യൂഡൽഹി: ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചപ്പോൾ ഉണ്ടായ രാഹുൽ ഗാന്ധിയുടെ മുഖഭാവമാണ് ബുക്ക് മൈ ഷോയുടെ ട്രോളിന് ഇടയാക്കിയത്. സംഭവം ചർച്ചയായതോടെ ബുക്ക് മൈ ഷോ ട്വീറ്റ് പിൻവലിച്ചു.

‘തിങ്കളാഴ്ച രാവിലെ ഒരു മുഖം ഉണ്ടെങ്കിൽ അത് എങ്ങനെ ആയിരിക്കണം?’ എന്ന ചോദ്യത്തോടെയായിരുന്നു ബുക്ക് മൈ ഷോയുടെ ട്വീറ്റ്. ട്വീറ്റിനെ ഏറ്റെടുത്തും വിമർശിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഇതോടെ ബുക്ക് മൈ ഷോ ട്വീറ്റ് പിൻവലിക്കുകയായിരുന്നു. എന്നാൽ, ട്വീറ്റ് പിൻവലിക്കാനുണ്ടായ കാരണം എന്താണെന്ന് പ്രതികരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button