KeralaLatest NewsNewsIndia

ദേശീയപാത വികസനത്തിന് കേരളത്തിന് 65000 കോടി

1100 കിലോമീറ്റര്‍ ദേശീയപാത പദ്ധതിക്കായാണ് കേരളത്തിന് 65000 കോടി രൂപ അനുവദിച്ചത്

ന്യൂഡല്‍ഹി : 2021 -22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ കേരളത്തിനും, ബംഗാളിനും, അസമിനും പ്രഖ്യാപനം. ദേശീയപാത വികസനത്തിന് കേരളത്തിന് 65000 കോടിയും
ബംഗാളിന് 25000 കോടിയുമാണ് പ്രഖ്യാപിച്ചത്. 1100 കിലോമീറ്റര്‍ ദേശീയപാത പദ്ധതിക്കായാണ് കേരളത്തിന് 65000 കോടി രൂപ അനുവദിച്ചത്.

ബജറ്റ് പ്രതിസന്ധി കാലത്തിലെന്ന് ധനമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്തെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ രാജ്യത്തെ പിടിച്ചു നിര്‍ത്തിയെന്നും ധനമന്ത്രി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ട വാക്‌സിനും ലോകത്തെ നൂറോളം രാജ്യങ്ങള്‍ക്ക് ആവശ്യമായ വാക്‌സിനും ഇവിടെ തന്നെ ഉദ്പാദിപ്പിയ്ക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. കൊവിഡിനെതിരെ രാജ്യം നടത്തിയത് അസാധാരണ പോരാട്ടം. നിലവില്‍ ലോകത്തെ ഏറ്റവും താഴ്ന്ന കൊവിഡ് മരണനിരക്കുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും ധനമന്ത്രി പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button