Latest NewsNewsIndiaCrime

യുവതിയുടെ വീട്ടില്‍ നിന്ന് മോഷണം നടത്തിയ കാമുകന്‍ അറസ്റ്റില്‍

മുംബൈ: യുവതിയുടെ വീട്ടില്‍ നിന്ന് മോഷണം നടത്തിയ കാമുകന്‍ അറസ്റ്റില്‍. 19 കാരനെയാണ് കൊളാബ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയാണ് യുവാവിന് വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ നൽകിയതും.

അടുത്തിടെ പെണ്‍കുട്ടിയും വീട്ടുകാരും സ്ഥലത്തില്ലായിരുന്നു. ഈസമയത്താണ് ഇയാള്‍ മോഷണം നടത്തിയിരിക്കുന്നത്. വീട്ടില്‍ നിന്ന് 13 ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. ഇയാളുടെ കൈയില്‍ നിന്ന് 2 ലക്ഷം രൂപയും ആപ്പിള്‍ ഫോണും പൊലീസ് കണ്ടെടുത്തു.

പ്രതിയും യുവതിയും കുറച്ചുമാസങ്ങള്‍ക്ക് മുന്‍പാണ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. അടുത്തിടെ പെണ്‍കുട്ടിയുടെ കുടുബം പുറത്തുപോയപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ തന്നെ തുടരുകയായിരുന്നു ഉണ്ടായത്. ഇത് കാമുകനൊപ്പം തുടരാനായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് മകളെ തനിയെ വീട്ടില്‍ തുടരാന്‍ പിതാവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് എല്ലാവരും പോകുകയായിരുന്നു ഉണ്ടായത്.

വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ കൈവശമുള്ള യുവാവ് വീട്ടില്‍ ആരുമില്ലാത്ത അവസരത്തില്‍ മോഷണം നടത്തുകയായിരുന്നു ഉണ്ടായത്. ജനുവരി 27 നാണ് പെണ്‍കുട്ടിയുടെ കുടുംബം തിരിച്ചെത്തിയത്. തുടര്‍ന്ന് കൊളാബ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജനലോ, വാതിലോ ഒന്നും കുത്തിതുറക്കാതെയുള്ള മോഷണമായതുകൊണ്ട് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ വഴിയാണ് അകത്തുകയറിയതെന്ന് പൊലീസ് മനസിലാക്കി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ താക്കോല്‍ കാമുകന് നല്‍കിയ കാര്യം പെണ്‍കുട്ടി വെളിപ്പെടുത്തുകയാണ് ഉണ്ടായത്. പ്രതി പൊലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button