01 February Monday

സാന്ത്വനസ്‌പർശം: ലഭിച്ചത്‌ 27,460 പരാതി

വെബ് ഡെസ്‌ക്‌Updated: Monday Feb 1, 2021


അഞ്ചുജില്ലയിലായി 27,460 അധികം പരാതികളാണ്‌ സ്വാന്തനസ്‌പർശം അദാലത്തിന്റെ ഭാഗമായി ലഭിച്ചത്‌. ആലപ്പുഴയിൽ 9200, തൃശൂരിൽ 6383, കോഴിക്കോട്‌ 2800, കണ്ണൂരിൽ 3000, കൊല്ലം‌ 6077 ഉം   പരാതികളാണ്‌ ലഭിച്ചത്‌. മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെൽ വഴി ലഭിച്ച 3,21,049 പരാതികളിൽ 2,72,441 എണ്ണം ഇതിനകം തീർപ്പാക്കി‌. സിഎംഒ പോർട്ടലിൽ 5,74,220 അപേക്ഷ ലഭിച്ചതിൽ 34,778 എണ്ണം മാത്രമാണ്‌ ഇനി തീർപ്പാക്കാനുള്ളത്. 

കൊല്ലം ജില്ലയിൽ മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിഅമ്മ, കെ രാജു, കടകംപള്ളി സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. ആലപ്പുഴയിൽ ജി സുധാകരൻ, ഡോ. തോമസ്‌ ഐസക്‌, പി തിലോത്തമൻ, തൃശൂരിൽ എ സി മൊയ്‌തീൻ, വി എസ്‌ സുനിൽകുമാർ, സി രവീന്ദ്രനാഥ്‌, കോഴിക്കോട്‌ ടി പി രാമകൃഷ്‌ണൻ, കെ ടി ജലീൽ, എ കെ ശശീന്ദ്രൻ, കണ്ണൂരിൽ ഇ പി ജയരാജൻ, കെ കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ നേതൃത്വം നൽകും.

മറുപടികൾ വ്യക്തവും കൃത്യവുമാകണം
സാന്ത്വന സ്‌പർശം അദാലത്തിൽ ലഭിക്കുന്ന അപേക്ഷകളിൽ പരാതിക്കാരന്‌  വ്യക്തവും കൃത്യവുമായ മറുപടി  ഉറപ്പാക്കണം. പരാതിയുടെ വിഷയം, അത്‌ പരിഹരിച്ചോ?, പരിഹരിക്കാൻ എത്ര സമയം എടുക്കും?, അപേക്ഷകന്‌ ഇക്കാര്യത്തിൽ സമീപിക്കാവുന്ന ഉദ്യോഗസ്ഥന്റെ പേരും പദവിയും തുടങ്ങിയ വിവരങ്ങൾ മറുപടിയിൽ ഉണ്ടാകണമെന്നും ഇതുസംബന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top