01 February Monday

ചെൽസിക്ക്‌ ജയം ; യുണൈറ്റഡ്‌ പതറുന്നു

വെബ് ഡെസ്‌ക്‌Updated: Monday Feb 1, 2021

ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‌ നിരാശ. അഴ്‌സണലിനോട്‌ സമനില വഴങ്ങി. ഇരുടീമുകൾക്കും ലക്ഷ്യം കാണാനായില്ല.

ജയംപിടിച്ച്‌ പട്ടികയിൽ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമെത്താനുള്ള യുണൈറ്റഡിന്റെ മോഹം ഇതോടെ പൊലിഞ്ഞു. 21 കളിയിൽ 41 പോയിന്റാണവർക്ക്‌. ഒന്നു കുറച്ച്‌ കളിച്ച സിറ്റിക്ക്‌ 44. ലെസ്റ്റർ സിറ്റിയാണ്‌ (39) മൂന്നാമത്‌.

മറ്റ്‌ കളികളിൽ ചെൽസി ബേൺലിയെ രണ്ട്‌ ഗോളിന്‌ വീഴ്‌ത്തി. പരിശീലകനായുള്ള തോമസ്‌ ടുഷെലിന്റെ ആദ്യജയമാണിത്‌. ലീഡ്‌സ്‌ യുണൈറ്റഡ്‌ ലെസ്റ്ററിനെ 3‐1ന്‌ തകർത്തു.  പിന്നിട്ടുനിന്ന ശേഷമാണ്‌ ജയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top