KeralaLatest NewsNews

ആര്‍ എസ് എസിന്റെ രാമക്ഷേത്ര നിര്‍മാണ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് നേതാവ്

ആലപ്പുഴ : ആര്‍ എസ് എസ് സംഘടിപ്പിച്ച രാമക്ഷേത്ര നിര്‍മാണ ഫണ്ട് ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് നേതാവിന്റെ നടപടി വിവാദമാകുന്നു. ചേര്‍ത്തലയിലെ പള്ളിപ്പുറം കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ ആര്‍ എസ് എസ് സംഘടിപ്പിച്ച ചടങ്ങില്‍ ക്ഷേത്രം മേല്‍ശാന്തി അനന്ത പത്മനാഭന്‍ നമ്ബൂതിരിയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷന്‍ ടി ജി രഘുനാഥപിള്ളയില്‍ നിന്ന് രാമക്ഷേത്ര നിര്‍മാണ ഫണ്ട് സ്വീകരിച്ചത്.

Read Also : രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള ജില്ലകളുടെ പട്ടികയിൽ എറണാകുളവും

കോണ്‍ഗ്രസ് നേതാവ് രാമക്ഷേത്ര നിര്‍മാണ ഫണ്ട് കൈമാറുന്നതിന്റെ ചിത്രമടക്കം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്. പട്ടാര്യസമാജം പ്രസിഡന്റ് കൂടിയാണ് രഘുനാഥപിള്ള. പട്ടാര്യ സമാജം വക സ്‌കൂളിന്റെ മാനേജരും കടവില്‍ മഹാലക്ഷ്മി ക്ഷേത്ര ദേവസ്വം പ്രസിഡന്റും കൂടിയാണ് ഇദ്ദേഹം. എന്നാല്‍ ദേവസ്വം കമ്മിറ്റി ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button