KeralaNattuvarthaLatest NewsNews

വടിവാൾ കാട്ടി കാർ തട്ടിയെടുത്ത കേസ് ; വിനീതിനെ തെളിവെടുപ്പിനെത്തിച്ചു

തട്ടിയെടുത്ത കാറിൽ രക്ഷപ്പെടുന്നതിനിടെയാണു കൊല്ലത്തു വച്ച് ഇയാളെ പൊലീസ് പിടികൂടിയത്

ചടയമംഗലം : കൊടും കുറ്റവാളിയും നിരവധി കേസുകളിലെ പ്രതിയുമായ വടിവാൾ വിനീതിനെ ആയൂരിൽ കൊണ്ടുവന്ന് തെളിവെടുപ്പു നടത്തിച്ചു. ആയൂരിൽ വടിവാൾ കാട്ടി ഡ്രൈവറെ ഭീഷണിപ്പെടുത്തി കാർ തട്ടിക്കൊണ്ടുപോയത്‌, മത്സ്യവ്യാപാരിയുടെ കഴുത്തിൽ വാൾവെച്ച് പണവും മൊബൈലും കവർന്നത്‌, ലോറി ഡ്രൈവറുടെ കഴുത്തിൽ വാൾവെച്ച് ഭീഷണിമുഴക്കി പണം അപഹരിച്ചത്‌ എന്നിങ്ങനെ മൂന്നു കേസുകളാണ് ഇയാളുടെ പേരിലുള്ളത്.

ആയൂരിൽ നിന്നു തട്ടിയെടുത്ത കാറിൽ രക്ഷപ്പെടുന്നതിനിടെയാണു കൊല്ലത്തു വച്ച് ഇയാളെ പൊലീസ് സാഹസികമായി പിടികൂടിയത്. ചടയമംഗലം എസ്.ഐ. എസ്.ശരലാലിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button