Latest NewsNewsIndia

ശനിയാഴ്ച മുതല്‍ രാഷ്ട്രപതി ഭവന്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നു

ന്യൂഡല്‍ഹി: ശനിയാഴ്ച മുതല്‍ രാഷ്ട്രപതി ഭവന്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നതാണ്. പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷമാണ് രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശകരെ അനുവദിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 13നാണ് രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശന വിലക്ക് ഏർപ്പെടുത്തുകയുണ്ടായത്.

ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി ലഭിക്കുള്ളു. https://presidentofindia.nic.in,https://rashtrapatisachivalaya.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴിയാണ് ബുക്ക് ചെയ്യേണ്ടതെന്ന് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സന്ദര്‍ശകര്‍ സാമൂഹ്യ അകലം കൃത്യമായി പാലിക്കണം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button