01 February Monday

എം വി ജയരാജന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു; രക്തസമ്മർദ്ദവും നിയന്ത്രണ വിധേയമായി

വെബ് ഡെസ്‌ക്‌Updated: Monday Feb 1, 2021

പരിയാരം > കോവിഡ് ന്യുമോണിയ കാരണം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യ സ്ഥിതിയിൽ  ഭേദപ്പെട്ട പുരോഗതിയുണ്ടായതായി മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രണ വിധേയമായി. രക്തത്തിലെ ഓക്‌സിജന്റെ അളവിലും ക്രമമായ പുരോഗതി ദൃശ്യമായതിനാൽ മിനിമം വെന്റിലേറ്റർ സപ്പോർട്ടാണ് ഇപ്പോൾ നൽകുന്നത്.

സാധാരണനിലയിലേക്ക് ശ്വാസോച്ഛ്വാസ പ്രക്രിയ മാറിവരുന്നതിനായി ഓക്‌സിജൻ കൊടുത്തുള്ള തുടർചികിത്സ ഏതാനും ദിവസങ്ങൾക്കൂടി തുടരും. കോവിഡ് ന്യുമോണിയ കാരണം ശ്വാസകോശത്തിലുണ്ടായ അണുബാധ മാറിവരുന്നതേയുള്ളൂ എന്നതിനാൽത്തന്നെ ഗുരുതരാവസ്ഥ വിട്ടുമാറിയിട്ടില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. പ്രിൻസിപ്പൽ ഡോ. കെ എം കുര്യാക്കോസ് അധ്യക്ഷനായി. മെഡിക്കൽ സൂപ്രണ്ട്‌ ഡോ. കെ സുദീപും മറ്റംഗങ്ങളും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top