മാരക്കാന
ലാറ്റിനമേരിക്കൻ ക്ലബ് ഫുട്‌ബോളിന്റെ അധിപൻമാരായി പൽമെയ്‌റാസ്. ബ്രസീലിയൻ ടീമുകൾ ഏറ്റുമുട്ടിയ ഫൈനലിൽ സാന്റോസിനെ ഒരു ഗോളിന് വീഴ്‌ത്തി പൽമെയ്‌റാസ് കോപ ലിബർട്ടഡൊറെസ് കിരീടം ചൂടി. പരിക്കുസമയത്ത് പകരക്കാരൻ ബ്രെണൊ ലൊപെസാണ് വിജയഗോൾ കുറിച്ചത്. ജയത്തോടെ ഈ മാസം ഖത്തറിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിനും യോഗ്യത നേടി പൽമെയ്‌റാസ്.
നവംബറിലായിരുന്നു കോപ ലിബർട്ടഡൊറെസ് ഫൈനൽ അരങ്ങേറേണ്ടിയിരുന്നത്. കോവിഡ് കാരണം നീട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..