തിരുവനന്തപുരം > സർക്കാർ സംവിധാനത്തിൽ അഴിമതിയോ മറ്റു തെറ്റുകളോ ഉണ്ടായാൽ അതെക്കുറിച്ച് ജനങ്ങൾക്ക് ഇനി മുതൽ നേരിട്ടു പരാതിപ്പെടാം. പദ്ധതിയുടെ പേര് ജനങ്ങൾക്കു നിർദേശിക്കാം. തിരഞ്ഞെടുക്കുന്ന പേരു നിർദേശിക്കുന്നവർക്ക് പുരസ്‌കാരം സമ്മാനിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക് പോസ്റ്റ്.
പത്തിന കർമപരിപാടികളുടെ ഭാഗമായി ‘സർക്കാർ സംവിധാനങ്ങളിൽ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും അഴിമതിയെ തുരുത്തുന്നതിനും’ ജനങ്ങളുമായി സഹകരിച്ചാണു പദ്ധതിക്കു തുടക്കമിടുന്നത്. ജനങ്ങൾക്ക് തെളിവുകൾ ഉൾപ്പെടെ സമർപ്പിക്കാവുന്ന ഒരു വെബ്സൈറ്റ് തയാറാക്കും.
ഇതു വഴി ഫോൺ സന്ദേശങ്ങൾ, സ്ക്രീൻ ഷോട്ടുകൾ, എസ്എംഎസ്, ഓഡിയോ റെക്കോർഡിങ് തുടങ്ങിയവ തെളിവുകളായി സമർപ്പിക്കാം.ജനങ്ങളുടെ പങ്കാളിത്തത്തിലൂടെ അഴിമതിയും കെടുകാര്യസ്ഥതയും പൂർണമായി തുടച്ചു നീക്കാനും സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നാണു കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉചിതമായ പേരുകൾ corruptionfreekeralam@gmail.com എന്ന ഇ–മെയിലിലാണ് അയയ്ക്കേണ്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..