KeralaLatest NewsNews

എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ , കാരണം മൈഗ്രെയിന്‍

തിരുവനന്തപുരം: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴക്കൂട്ടത്താണ് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിയന്‍ എഞ്ചിനിയറിങ് കോളജിലെ മൂന്നാം വര്‍ഷ ആര്‍ക്കിടെക്ട് വിദ്യാര്‍ത്ഥിനി അടൂര്‍ സ്വദേശിനി അഞ്ജന (21)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also : രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ആശംസയ്ക്ക് പകരം ‘ആദരാഞ്ജലി’

രാവിലെ ഭക്ഷണം കഴിക്കാന്‍ കാണാത്തതിനാല്‍ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് അഞ്ജനയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അഞ്ജനയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മൈഗ്രൈന്‍ തുടങ്ങിയ അസുഖങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പില്‍ പറയുന്നു. ഗുളികകള്‍ അമിത അളവില്‍ കഴിച്ചതാകാം മരണകാരണം എന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം ആരംഭിച്ചു.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button