ഒഞ്ചിയം > കെപിസിസി പ്രസിഡന്റാവാൻ രണ്ടുതവണ അവസരമുണ്ടായിട്ടും അട്ടിമറിക്കപ്പെട്ടുവെന്ന കെ സുധാകരൻ എംപിയുടെ പ്രസ്‌താവന ശ്രദ്ധയിൽപ്പെട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
പാണക്കാട്ടെ സന്ദർശനത്തിന് മറ്റ് വ്യാഖ്യാനങ്ങൾ വേണ്ട. കുഞ്ഞാലിക്കുട്ടിയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണോ എന്ന ചോദ്യത്തിന്, പാണsക്കാട്ട് പോകാത്ത ഏത് നേതാക്കന്മാരാണുള്ളതെന്നായിരുന്നു പ്രതികരണം–-ചോമ്പാലിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
നേമം ബിജെപിയുടെ ഗുജറാത്ത് എന്ന വെല്ലുവിളി ഉമ്മൻചാണ്ടി ഏറ്റെടുക്കണമെന്ന ചർച്ച ചില കേന്ദ്രങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ പാർടി ഇത് ചർച്ചചെയ്‌തിട്ടില്ല. ഈ വെല്ലുവിളി ഏറ്റെടുക്കാൻ ഉമ്മൻചാണ്ടിക്ക് മടിയുണ്ടാവില്ല. പുതുപ്പള്ളിയിലല്ല, എവിടെ മത്സരിച്ചാലും അദ്ദേഹത്തിന് സ്വീകാര്യത കിട്ടുമെന്നും മുല്ലപ്പള്ളി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..