KeralaLatest NewsNewsIndia

കർഷകനാണോയെന്ന് പ്രതാപനോട് സുപ്രീംകോടതി; കർഷകനായ എം പി ആണെന്ന് മറുപടി

താങ്ങുവില ഇപ്പോഴത്തെ നിലയില്‍ തുടരണം എന്നാണ് ആവശ്യമെന്നും അഭിഭാഷകന്‍ അറിയിച്ചു

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയ ലോക്‌സഭാ അംഗം ടി.എന്‍.പ്രതാപന് നോട്ടീസ് അയച്ച് സുപ്രീം കോടതി. കാര്‍ഷിക നിയമങ്ങള്‍ ചോദ്യം ചെയ്ത് ഹര്‍ജി ഫയല്‍ ചെയ്ത പ്രതാപന്‍ കര്‍ഷകനാണോ എന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ചോദിച്ചു. ഇതിനു ലോക്‌സഭാ അംഗവും കര്‍ഷകനുമാണെന്നായിരുന്നു മറുപടി. കാർഷിക നിയമങ്ങൾക്കെതിരായ ഹർജികൾക്കൊപ്പം പ്രതാപൻ്റെ ഹർജിയും കേൾക്കുമെന്ന് ബോബ്ഡെ വ്യക്തമാക്കി.

പ്രതാപൻ കർഷകനാണോയെന്ന ചോദ്യത്തിന് കർഷകനും ലോക്സഭാ അംഗവുമാണെന്ന് പ്രതാപൻ്റെ അഭിഭാഷകൻ മറുപടി നൽകി. താങ്ങുവില ഇപ്പോഴത്തെ നിലയില്‍ തുടരണം എന്നാണ് ആവശ്യമെന്നും അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് താങ്ങുവില ഉണ്ടാകില്ലെന്ന് വ്യക്തമാക്കുന്ന ഏതെങ്കിലും ഒരു വ്യവസ്ഥ കാര്‍ഷിക നിയമങ്ങളില്‍ കാണിച്ച് തരാമോയെന്ന ചീഫ് ജസ്റ്റിൻ്റെ ചോദ്യത്തിന് അഭിഭാഷകന് വ്യക്തമായ മറുപടി ഉണ്ടായില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button