KeralaLatest NewsNewsCrime

പോലീസ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കാഞ്ഞിരംകുളം എ എസ് എസ് ഭവനിൽ സുരേഷാ (38)ണ് പിടിയിലായിരിക്കുന്നത്. . അയൽവാസിയും റിട്ട: പൊലീസ് ഉദ്യോസ്ഥനുമായ കാഞ്ഞിരംകുളം വേങ്ങനിന്ന വടക്കരിക് പുത്തൻവീട്ടിൽ മനോഹരനെയാണ് ബുധനാഴ്ച്ച രാത്രി വീട്ടിൽ അതിക്രമിച്ച് കയറി തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിക്കുകയുണ്ടായത്.

പരിസരവാസികളായ ഇവർ തമ്മിൽ വർഷങ്ങളായുള്ള വസ്തു തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു. കമ്പിപ്പാര കൊണ്ട് തലയ്ക്കടിയേറ്റ മനോഹരൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആണ് കഴിയുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button