Latest NewsNewsIndia

ചെങ്കോട്ടയിലെ ആക്രമണം; 5 കർഷകർക്ക് ക്രിമിനൽ പശ്ചാത്തലം, കൊലപാതകശ്രമങ്ങളിൽ മുൻപരിചയമുള്ളവർ

ഡൽഹി പൊലീസിൻ്റെ അന്വേഷണ റിപ്പോര്‍ട്ട്

റിപ്പബ്ളിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിയുടെ മറവിൽ ചെങ്കോട്ടയിൽ ആക്രമണം അഴിച്ചുവിട്ടവരിൽ തിരിച്ചറിഞ്ഞ 5 കർഷകർക്ക് ക്രിമിനൽ പശ്ചാത്തലമെന്ന് റിപ്പോർട്ട്. ഡൽഹി പൊലീസിൻ്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇവരെ അറസ്റ്റ് ചെയ്യാന്‍ റെയ്ഡ് തുടരുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

സംഭവസ്ഥലത്തെ സിസിടിവി ക്യാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമികളെ പൊലീസിനു തിരിച്ചറിയാൻ സാധിച്ചത്. ഇവരിൽ അഞ്ചോ ആറോ പേരുടെ വിവരങ്ങള്‍ പഞ്ചാബ് പോലീസില്‍ പരിശോധിച്ചു. ചിലര്‍ക്കെതിരെ മുന്‍കാലങ്ങളില്‍ കൊലപാതകശ്രമങ്ങള്‍ക്ക് കേസുണ്ടായിരുന്നെന്നും, മറ്റുചിലര്‍ കലഹങ്ങളില്‍ അറസ്റ്റിലായിട്ടുള്ളവരാണെന്ന റിപ്പോർട്ടാണ് പൊലീസിനു ലഭിക്കുന്നത്.

Also Read: ‘ക്ലിഫ് ഹൗസിൽ നടന്ന സകല വൃത്തികേടുകളും ജനങ്ങൾ വീണ്ടുമോർമിക്കും’; ഉമ്മൻ ചാണ്ടിയെ പരിഹസിച്ച് സന്ദീപ് ജി വാര്യർ

മുപ്പതിലധികം ട്രാക്ടറുകളിലും 150 ഓളം മോട്ടോര്‍ സൈക്കിളുകളിലും അത്രതന്നെ കാറുകളിലുമായി ആയിരത്തിലധികം ആളുകളാണ് ചെങ്കോട്ടയ്ക്കകത്ത് പ്രവേശിച്ചത്. ചെങ്കോട്ടയിൽ അതിക്രമിച്ച് കയറിയ ഇവർ പൊതുമുതൽ നശിപ്പിക്കുകയും പൊലീസുകാരുടെ ഉപകരണങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. റിപബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങളിൽ 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. 84 പേരെയാണ് പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button