KeralaLatest NewsNewsCrime

ഒന്നരക്കിലോ കഞ്ചാവും പുകയില ഉൽപ്പന്നങ്ങളുമായി യുവാക്കൾ അറസ്റ്റിൽ

ആലപ്പുഴ: എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ഒന്നരക്കിലോ കഞ്ചാവും ആറുലക്ഷംരൂപ വിലവരുന്ന 150 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടിയിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പട്ടണക്കാട് പഞ്ചായത്ത് ഒൻപതാംവാർഡിൽ നികർത്തിൽ അനന്തകൃഷ്ണൻ(22), കാസർകോട് കാസൂർകോട്ട താലൂക്കിൽ ആതുർ കുസാർ പോക്കറടുക്ക വീട്ടിൽ അബു താഹിദ്(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകീട്ട് ചേർത്തല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിജെ റോയിയുടെ നേതൃത്വത്തിൽ പട്ടണക്കാടുഭാഗത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം നടന്നിരിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button