31 January Sunday

സിപിഐ എം ഫണ്ട്‌ ശേഖരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jan 31, 2021

തിരുവനന്തപുരം > സിപിഐ എം പ്രവർത്തന ഫണ്ട്‌ ശേഖരണത്തിനുള്ള ഹുണ്ടിക പിരിവ്‌ ശനിയാഴ്‌ച ആരംഭിച്ചു. ഞായറാഴ്‌ചയും ഫണ്ട്‌ശേഖരണം തുടരും. പ്രവർത്തകരും നേതാക്കളും വീടുകളും സ്ഥാപനങ്ങളും മാർക്കറ്റുകളും തൊഴിൽ കേന്ദ്രങ്ങളും സന്ദർശിച്ച്‌ ഫണ്ട്‌ ശേഖരിച്ചു. പാർടി സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കാളികളായി. സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള‌ ഗൃഹസന്ദർശന പരിപാടി ഞായറാഴ്‌ച അവസാനിക്കും. സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ മുഴുവൻ വീടും കയറിയിറങ്ങിയുള്ള അതി ബൃഹത്തായ ജനസമ്പർക്ക പരിപാടിയാണ്‌  ഒരാഴ്‌ചയായി നടന്നത്‌.

എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളും വികസന പദ്ധതികളും സംബന്ധിച്ച്‌ ജനങ്ങളുടെ അഭിപ്രായമാരാഞ്ഞും ഭാവി കേരളത്തിന്റെ വികസനം സംബന്ധിച്ച നിർദേശം സ്വീകരിച്ചുമാണ്‌  വീടുകൾ സന്ദർശിച്ചത്‌.  24ന്‌ ആരംഭിച്ച പരിപാടിയിൽ പാർടി കേന്ദ്രകമ്മിറ്റിയംഗങ്ങൾ മുതൽ പങ്കാളികളായി. സംസ്ഥാനത്തെ 34000ത്തിലേറെ വരുന്ന ബ്രാഞ്ചുകളിൽ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ വിവിധ സ്‌ക്വാഡുകളായായിരുന്നു‌ ഭവന സന്ദർശനം‌.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top