വടക്കഞ്ചേരി > വടക്കഞ്ചേരി – -മണ്ണുത്തി ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലം നിർമാണം അവസാനഘട്ടത്തിൽ. അവസാനവട്ട ടാറിങ്, ഡിവൈഡർ നിർമാണം, അഴുക്കുചാൽ നിർമാണം എന്നിവ പുരോഗമിക്കുന്നു. ഇതുകൂടി പൂർത്തിയായാൽ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ മേൽപ്പാലം ഗതാഗതത്തിന് തുറന്നുകൊടുക്കും.
പാലത്തിൽ വൈദ്യുതവിളക്ക് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തി പിന്നീട് ചെയ്യും. വടക്കഞ്ചേരി –- മണ്ണുത്തി ദേശീയപാതയിൽ ആറുവരിപ്പാത ആരംഭിക്കുന്ന റോയൽ ജങ്‌ഷൻ മുതലാണ് മേൽപ്പാലം ആരംഭിക്കുന്നത്. ഡയാന ഹോട്ടലിനുസമീപം അവസാനിക്കുന്ന മേൽപ്പാലത്തിന് ഒന്നര കിലോമീറ്റർ ദൂരം. പാലത്തിന് കുറുകെ മൂന്ന് അടിപ്പാതകളുണ്ട്. പാലത്തിലൂടെ ഗതാഗതം ആരംഭിച്ചാൽ വടക്കഞ്ചേരി നഗരവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്കിന് പരിഹാരമാകും. നാലുവർഷംമുമ്പാണ് മേൽപ്പാലംനിർമാണം ആരംഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..