Latest NewsNewsCrime

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷിന്റെ കൂട്ടാളികൾ പിടിയിൽ

കണ്ണൂർ: കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷിന്റെ കൂട്ടാളികളായ മണ്ണൂർ സ്വദേശി കെ. വിജേഷ്, കാസർകോഡ് പാലാ വയൽ സ്വദേശി ജസ്റ്റിൻ എന്നിവരെയാണ് പയ്യന്നൂർ പൊലിസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പെരുമ്പ കെ.എസ് ആർ ടി സി പരിസരത്തു നിന്നാണ് പെട്രോളിങ്ങിനിടെ തൊരപ്പൻ സന്തോഷിന്റെ പ്രധാന കൂട്ടാളിയായ കെ. വിജേഷിനെ മോഷണശ്രമത്തിനിടെ പോലീസ് പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാസർകോട് പാലാവയൽ സ്വദേശി ജസ്റ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം പെരുമ്പയിലെ വ്യാപാരസ്ഥാപനമായ ഫൈസൽ ട്രേഡിങ്ങിന്റെ ചുമര് തകർത്ത് ഒരു ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ കവർന്നത് തൊരപ്പൻ സന്തോഷും ജസ്റ്റിനും ആണെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നു.

വൈപ്പിരിയത്തെ ആഗ്ര ടൈൽസ്, ജിതിൻ നഴ്സറി തുടങ്ങി ജില്ലയ്ക്ക് അകത്തും പുറത്തുമായി നിരവധി സ്ഥാപനങ്ങളിൽ മോഷണം നടത്തിയ കേസുകളിലും ഇവർ പ്രതികളാണ്. എന്നാൽ അതേസമയം, തൊരപ്പൻ സന്തോഷ് കേരളം വിട്ടെന്നാണ് സൂചന. ഇയാളെയും മറ്റ് കൂട്ടാളികളെയും പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button