Latest NewsNewsIndia

മക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനെ ചൊല്ലി തർക്കം;യുവാവ് ജീവനൊടുക്കി

മുംബൈ: മക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനെ ചൊല്ലി ഭാര്യയുമായി വഴക്കിട്ട് ഭാഭ അറ്റോമിക്ക് റിസര്‍ച്ച്‌ സെന്ററിലെ (ബാര്‍ക്ക്) ശാസ്ത്രഞ്ജന്‍ ആത്മഹത്യ ചെയ്തു. 37കാരനായ അനൂജ് തൃപതി എന്ന യുവാവാണു തൂങ്ങി മരിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് അനൂജും ഭാര്യയും തമ്മില്‍ വഴക്കിട്ടത്. മക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും പിണങ്ങിയത്. ഇതിനുപിന്നാലെ കിടപ്പുമുറിയിലേക്ക് പോയ അനൂജ് ഫാനില്‍ തൂങ്ങി മരിച്ചു. ഭാര്യ അയല്‍ക്കാരുടെ സഹായത്തോടെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. അസ്വാഭാവിക മരണത്തിന് ട്രോംബെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button