30 January Saturday

'കൊച്ചിയുടെ താരങ്ങള്‍' തീയേറ്ററിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jan 30, 2021

സിനിമാ മോഹവുമായി കൊച്ചിയിലെത്തുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ   കഥ പറയുന്ന സസ്‌പെന്‍സ് ത്രില്ലര്‍ കൊച്ചിയുടെ താരങ്ങള്‍ തിയേറ്ററികളിലേയ്ക്ക്. മാപ്പിളപ്പറമ്പില്‍ ഫിലിംസിന്റെ ബാനറില്‍ എം.ജി.സജു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം എന്‍.എന്‍.ബൈജുവാണ്, ക്യാമറ - ആര്‍.ജയേഷ്,   കഥ, തിരക്കഥ - യതീഷ്ശിവന്‍, എഡിറ്റര്‍ - വിപിന്‍,സംഗീതം - ജോസി ആലപ്പുഴ, സജിവ് മംഗലത്ത്,

ഗാനരചന -ഡി.ബി അജിത്, അനില്‍ കരുവാറ്റ, രമ അന്തര്‍ജനം, ജീന,ആലാപനം - എം.ജി ശ്രീകുമാര്‍, മധുബാലകൃഷ്ണന്‍, മൃദുലാ വാര്യര്‍, സാലി ബഷീര്‍.



ദേവന്‍, ശിവജി ഗുരുവായൂര്‍, സുനില്‍ സുഗത, ജയന്‍ ചേര്‍ത്തല, രമേശ് വലിയശാല, മധുസൂദനന്‍ ,സാജു കൊടിയന്‍, കോബ്രാ രാജേഷ്,ആദിത്യന്‍ ആദിദേവ്, ഹരിന്ദ്രനാഥ് മുന്‍ഷി, വിവേക്ഹരി, ഡോ.സുബ്രു, അഭിജോയ്, രതീഷ് സാരംഗി ,ഭാമ അരുണ്‍, ഗാത്രി വിജയ്, കനകലത, അംബികാ മോഹന്‍, സീമ ജി.നായര്‍, ശിവലക്ഷ്മി എന്നിവര്‍ അഭിനയിക്കുന്നു.

കൊച്ചി, ഹരിപ്പാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ കൊച്ചിയുടെ താരങ്ങള്‍ ഉടന്‍ തീയേറ്ററിലെത്തും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top