30 January Saturday

ബെയർസ്‌റ്റോ മൂന്നാം ടെസ്‌റ്റിനെത്തും

വെബ് ഡെസ്‌ക്‌Updated: Saturday Jan 30, 2021


മുംബൈ
ഇംഗ്ലീഷ്‌ ബാറ്റ്‌സ്‌മാൻ ജോണി ബെയർസ്‌റ്റോ ഇന്ത്യയുമായുള്ള മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ കളിക്കും. ഓൾ റൗണ്ടർ സാം കറൻ, പേസർ മാർക്‌ വുഡ്‌ എന്നിവരും രണ്ടാം ടെസ്‌റ്റിനുശേഷം ഇംഗ്ലണ്ട്‌ ടീമിനൊപ്പം ചേരും.

ശ്രീലങ്കൻ പര്യടത്തിനുശേഷം മൂവർക്കും ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ബോർഡ്‌ വിശ്രമം അനുവദിച്ചിരുന്നു. ഫെബ്രുവരി അഞ്ചിനാണ്‌ ആദ്യ ടെസ്‌റ്റ്‌. നാല്‌ മത്സരമാണ്‌ പരമ്പരയിൽ. മൂന്ന്‌ ഏകദിനവും അഞ്ച്‌ ട്വന്റി–-20യും പരമ്പരയിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top