കോഴിക്കോട്> സംവരണ സീറ്റായ ബാലുശേരിയിൽ സ്വയം പ്രഖ്യാപിത സ്ഥാനാർഥിയായി നടൻ ധർമജൻ ബോൾഗാട്ടിയെ കെട്ടിയിറക്കുന്നതിൽ ദളിത് കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു. കോൺഗ്രസിലെ ചില ജില്ലാ നേതാക്കളുടെ ഒത്താശയോടെയാണ് ധർമജന്റെ സ്ഥാനാർഥിത്വ ചർച്ച. കെട്ടിയിറക്ക് സ്ഥാനാർഥിക്കെതിരെ മുന്നറിയിപ്പുമായി ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധക്കുറിപ്പിറക്കി.
തദ്ദേശിയനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നിരവധി പ്രവർത്തകർ ഒപ്പിട്ട നിവേദനവും നൽകി. പണക്കൊഴുപ്പിന്റെ ബലത്തിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചമട്ടിലാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള നടന്റെ പ്രചാരണം. മുഴുവൻ സമയവും കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കുന്ന ദളിത് നേതാക്കളെ അവഗണിച്ചാൽ ശക്തമായ എതിർപ്പ് നേരിടേണ്ടിവരുമെന്ന് നിവേദനത്തിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് എന്നിവക്ക് നൽകുന്ന പരിഗണനയുടെ പത്തിലൊന്നുപോലും ദളിത് കോൺഗ്രസിനോട് കാണിക്കുന്നില്ലെന്ന പരിഭവവും മുല്ലപ്പളളിക്കയച്ച നിവേദനത്തിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..