Latest NewsNewsIndia

‘ദീപ് സിദ്ദുവിനെതിരെ മിണ്ടിപ്പോകരുത്’; നടി സോണിയയ്ക്കെതിരെ ഭീഷണി

കർഷകരെ ദേശവിരുദ്ധരായി മുദ്രകുത്തിയത് ദീപ് സിദ്ധു ഉൾപ്പെടെയുള്ള ചിലരുടെ കുടില ബുദ്ധിയാണെന്നും സോണിയ

 ഡൽഹി : റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന കർഷകരുടെ പ്രതിഷേധത്തിന്റെ മറവിൽ രാജ്യത്ത് കലാപകാരികൾ പ്രശ്നങ്ങൾ സൃഷ്ടിച്ചത് ഓരോ ഭാരതീയനും ഞെട്ടലോടെയാണ് കണ്ടത്. ഈ സംഭവത്തിനു പിന്നാലെ നടൻ ദീപ് സിദ്ധുവിനെതിരെ സംസാരിച്ചതിന്റെ പേരിൽ നടി സോണിയയ്ക്ക് ഭീഷണി.

ഒരു സ്വകാര്യ നമ്പറിൽ നിന്ന് തനിക്ക് ഒരു കോൾ ലഭിച്ചതായി സോണിയ പറയുന്നു. അതിൽ ദീപിനെതിരെ സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടു. എതിർത്തു പറഞ്ഞാൽ അതിന്റെ ഭവിഷ്യത്ത് കഠിനമായിരിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും സോണിയ വെളിപ്പെടുത്തി. വെള്ളിയാഴ്ചയാണ് നടിയ്ക്ക് ഭീഷണി കാൾ വന്നത്. താൻ ഇതുവരെ പോലീസ് പരാതി നൽകിയിട്ടില്ലെന്നും തന്റെ ഈ ആരോപണങ്ങൾ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും സോണിയ പറഞ്ഞു.

READ ALSO:പ്രശ്നം എന്താണെന്ന് പറയാതെ അവൾ എന്നെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു, സങ്കീർണ്ണമായ അവസ്ഥയെക്കുറിച്ചു കുറിപ്പ്

റിപ്പബ്ലിക് ദിനത്തിലെ സംഭവങ്ങൾ കർഷകരെ അപകീർത്തിപ്പെടുത്തി. ഭഗത് സിംഗ്, ഉദം സിംഗ് തുടങ്ങിയവർ നിരവധി ത്യാഗങ്ങൾ ചെയ്തതിന് ശേഷം ഞങ്ങൾക്ക് ലഭിച്ച ത്രിവർണ്ണ പതാകയെ ബഹുമാനിക്കണം.ദേശീയ പതാകയുടെ അന്തസ്സ് കുറയ്ക്കാൻ ഞങ്ങൾ ഒന്നും ചെയ്തില്ലെങ്കിലും, ഞങ്ങളെ ദേശവിരുദ്ധരായി മുദ്രകുത്തിയത് ദീപ് സിദ്ധു ഉൾപ്പെടെയുള്ള ചിലരുടെ കുടില ബുദ്ധിയാണെന്നും സോണിയ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button