KeralaLatest NewsNews

പുതുപ്പള്ളിയില്‍ നിന്ന് മാറുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി

കെട്ടിച്ചമച്ച വാര്‍ത്തയാണിതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

കോട്ടയം : പുതുപ്പള്ളി വിട്ട് താന്‍ തിരുവനന്തപുരത്തു മത്സരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളിയില്‍ നിന്ന് മാറുന്നതിനെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്ന് ഉമ്മന്‍ചാണ്ടി പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി. കെട്ടിച്ചമച്ച വാര്‍ത്തയാണിതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി സൂചനയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം എന്നീ സീറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിയ്ക്കും എന്ന തരത്തിലായിരുന്നു വാര്‍ത്ത. അതേസമയം ഉമ്മന്‍ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button