Latest NewsNewsCrime

തമിഴ്നാട്ടിൽ ദളിത് യുവാവിനുനേരെ ആക്രമം; നാലു പേർ അറസ്റ്റിൽ

പുതുക്കോട്ടൈ:  ദളിത് യുവാവിനെ ആക്രമിച്ച സംഭവത്തിൽ തമിഴ്നാട്ടിലെ പുതുക്കോട്ടൈ ജില്ലയിൽ നാല് പേർ അറസ്റ്റിൽ. ജാതി പറ‍ഞ്ഞ് അപമാനിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് പതിനെട്ട് വയസ്സുള്ള യുവാവിനുനേരെ ആക്രമം ഉണ്ടായത്.

Read Also: പുതിയ കേരളം, വിജയയാത്രയ്ക്കൊരുങ്ങി ബിജെപി; എല്‍.ഡി.എഫിനും യു.ഡി.എഫിനും സാധിക്കാത്തത് നടപ്പിലാക്കുമെന്ന് എം ടി രമേശ്

പുതുക്കോട്ടൈയിലെ തനികൊണ്ടൻ ഗ്രാമത്തിലാണ് സംഭവം. കുളത്തിൽ മീൻ പിടിക്കുന്നതിനിടയിലുണ്ടായ വാക് പോരിനൊടുവിലാണ് യുവാക്കൾ ദളിത് യുവാവിനെ ആക്രമിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാനെത്തിയ യുവാവിനെ പ്രദീപ് എന്ന് പേരുള്ള യുവാവിൻറ്റെ നേതൃത്വത്തിലുള്ള സംഘം ജാതി പറഞ്ഞ് അപമാനിച്ചു.

ഇത് ചോദ്യം ചെയ്ത യുവാവിനെ പ്രദീപും മറ്റ് മൂന്ന് പേരും ചേർന്ന് കാറിൽ പിടിച്ചു കയറ്റി ആരുമില്ലാത്ത സ്ഥലത്തെത്തിച്ച് യുവാവിനെ നാലംഗ സംഘം മർദ്ദിച്ചുവെന്നും ദേഹത്ത് മൂത്രമൊഴിച്ച് അപമാനിച്ചുവെന്നാണ് പരാതി. സംഭവത്തിൽ യുവാവ് നൽകിയ പരാതിയിലാണ് പ്രദീപ് അടക്കമുള്ള നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button