30 January Saturday

കെ ജി എഫ് ഫെയിം സംഗീത സംവിധായകന്‍ രവി ഭാസുര്‍ മലയാളത്തില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 30, 2021

കൊച്ചി:  ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം 'പവര്‍സ്റ്റാറിലെ ഗാനങ്ങള്‍ക്ക്, കെ ജി എഫിലൂടെ ഹരമായി മാറിയ രവി ഭാസുര്‍ സംഗീതം പകരും. 

കെ.ജി.എഫ് രണ്ടാം ഭാഗത്തിനു ശേഷം സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രമാണ് 'പവര്‍ സ്റ്റാര്‍'.
വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രതീഷ് ആനേടത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബാബു ആന്റണി നായകൻ. ഡെന്നിസ് ജോസഫ് തിരക്കഥ എഴുതുന്ന ഒമര്‍ ലുലുവിന്റെ ആദ്യ ആക്ഷന്‍ മാസ്സ് ചിത്രമാണിത്.

ബാബുരാജ്,റിയാസ് ഖാന്‍,അബു സലീം തുടങ്ങിയവര്‍ക്കൊപ്പം ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്റിലോര്‍, അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാം,കന്നഡ യുവതാരം ശ്രേയസ് മഞ്ജു  എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കാസ്റ്റിംങ്ങ് ഡയറക്ടര്‍വെെശാഖ് പി വി. മലയാളത്തിലും കന്നടയിലുമായി ഒരുക്കുന്ന 'പവര്‍സ്റ്റാറിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top