KeralaLatest NewsNewsIndia

പുതിയ കേരളം, വിജയയാത്രയ്ക്കൊരുങ്ങി ബിജെപി; എല്‍.ഡി.എഫിനും യു.ഡി.എഫിനും സാധിക്കാത്തത് നടപ്പിലാക്കുമെന്ന് എം ടി രമേശ്

പുതിയ കേരളം ആശയമാണ് ബി.ജെ.പി ഉയര്‍ത്തുന്നത്

നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി തയ്യാറായി കഴിഞ്ഞുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് വ്യക്തമാക്കി. പുതിയ കേരളം എന്ന ആശയവുമയാണ് ബി.ജെ.പി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് എം.ടി രമേശ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സ്ഥായിയായുള്ള വികസന മാതൃക കൊണ്ടുവരാന്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും സാധിച്ചില്ല. അതു കൊണ്ടു തന്നെ പുതിയ കേരളം ആശയമാണ് ബി.ജെ.പി ഉയര്‍ത്തുന്നത്. പുതിയ കേരളത്തിന് വേണ്ടി വോട് ചെയ്യുക എന്നതാണ് മുദ്രാവാക്യം. ഇതിനായി ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ശത്രുവിന് ഇനി എട്ടിൻ്റെ പണി; ഇറാന്റെ മൂക്കിനടിയിൽ നിന്ന് ആണവ രഹസ്യം ചോർത്തിയ മൊസാദ് സംയുക്ത അന്വേഷണത്തിന് എത്തുന്നു

ഫെബ്രുവരി മൂന്നിന് തിരുവനന്തപുരത്ത് ദേശീയ പ്രസിഡണ്ട് ജെ.പി.നദ്ദയുടെ പരിപാടികളോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് തൃശൂരില്‍ തുടക്കമാകും. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കും. അഴിമതിയുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിനും യു.ഡി.എഫിനുമെതിരെ ശക്തമായി വിമർശനം ഉന്നയിക്കാൻ സാധിക്കുമെന്നും സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിക്കുകയാണെന്നും രമേശ് വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പോടെ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളും ഇല്ലാതാവുന്നില്ല. സര്‍ക്കാര്‍ ജനവിരുദ്ധവും, ജനാധിപത്യവിരുദ്ധവുമാണ്. ഫെബ്രുവരി എട്ട്, ഒമ്പത് തിയതികളില്‍ സെക്രട്ടേറിയേറ്റ്, കലക്ടറേറ്റ് മാര്‍ച്ചുകള്‍ സംഘടിപ്പിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുമായി നേരിട്ട് സംവദിക്കും. അഭിപ്രായങ്ങളിലൂടെ ജനകീയ പ്രകടനപത്രിക തയ്യാറാക്കും. 140 മണ്ഡലങളില്‍ ജനകീയ കൂടായ്മ സംഘടിപ്പിക്കും, വിവിധ മേഖലകളില്‍ നിന്നുള്ളവരെ പങ്കെടുപ്പിക്കും, അഭിപ്രായം തേടും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button