Latest NewsUAENewsGulf

യുഎയില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ദുബായ് യാത്രക്കാര്‍ക്കുള്ള പ്രോട്ടോക്കോളുകളില്‍ ചില മാറ്റങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്

ദുബായ് : യുഎയില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യുഎഇയിലേക്ക് തിരിച്ചെത്തുന്നതിന് മുമ്പ് താമസക്കാരും പൗരന്മാരും കോവിഡ് നെഗറ്റീവ് ഫലം സമ്പാദിക്കണമെന്നാണ് നിര്‍ദ്ദേശം. ഇല്ലെങ്കില്‍ യുഎഇയില്‍ പ്രവേശനം അനുവദിക്കില്ല.

ദുബായ് യാത്രക്കാര്‍ക്കുള്ള പ്രോട്ടോക്കോളുകളില്‍ ചില മാറ്റങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഭേദഗതികള്‍ ഈ മാസം 31 മുതല്‍ പ്രാബല്യത്തില്‍ വരും. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ പരമോന്നത സമിതി ചേര്‍ന്നാണ് തീരുമാനം കൈക്കൊണ്ടത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button