COVID 19NattuvarthaLatest NewsNews

തൊടുപുഴയില്‍ രോഗികളെ ഉള്ളിലാക്കി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പൂട്ടി ഉടമ

ഇടുക്കി: ആരോഗ്യ വകുപ്പ് പറഞ്ഞ സമയത്ത് കെട്ടിടം ഒഴിയാത്തതിനെ തുടര്‍ന്ന
തൊടുപുഴയില്‍ രോഗികളെ ഉള്ളിലാക്കി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കെട്ടിട ഉടമ താഴിട്ട് പൂട്ടുകയുണ്ടായി. പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ നഗരസഭ ഉറപ്പ് നല്‍കിയതിന് ശേഷമാണ് ഉടമ കെട്ടിടം വീണ്ടും തുറന്ന് നല്കുകയുണ്ടായത്.

കഴിഞ്ഞ ജൂണിലാണ് കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിനായി തൊടുപുഴയിലെ ഉത്രം റെസിഡന്‍സി ആരോഗ്യ വകുപ്പ് ഏറ്റെടുക്കുകയുണ്ടായത്. ഡിസംബറില്‍ ഒഴിഞ്ഞു നല്‍കാമെന്നു വാക്കാല്‍ ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ അതേസമയം പറഞ്ഞ തീയതി കഴിഞ്ഞിട്ടും കെട്ടിടം ഒഴിയാതിരുന്ന സാഹചര്യത്തിലാണ് ഉടമ കൊവിഡ് സെന്റര്‍ താഴിട്ട് പൂട്ടിയത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button