NattuvarthaLatest NewsNews

കാനഡയിലേക്കു വീസ വാഗ്ദാനം നൽകി തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

കൊരട്ടി: കാനഡയിലേക്കു വീസ വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് പണം തട്ടിയ ശേഷം ഒളിവിലായിരുന്ന പ്രതികളിലൊരാൾ അറസ്റ്റിൽ ആയിരിക്കുന്നു. ഇടുക്കി തോപ്രാംകുടി കുളപ്പുറത്ത് വീട്ടിൽ ബിനു (37)വിനെയാണ് എസ്എച്ച്ഒ ബി.കെ.അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

മറ്റൊരു പ്രതി ഒളിവിലാണ് കഴിയുന്നത്. കാനഡയിലേക്കുള്ള ജോബ് വീസ നൽകാമെന്നു വിശ്വസിപ്പിച്ച് ആറ്റപ്പാടം സ്വദേശിയായ യുവാവിന്റെ കയ്യിൽ നിന്ന് ഇരുവരും 2016 ജൂലൈയിൽ 6 ലക്ഷം രൂപ വാങ്ങിയിരുന്നു. പിന്നീട് ഇവരെ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞു മാറുകയും ഫോൺ നമ്പർ മാറ്റുകയും ചെയ്തുവെന്ന് പരാതിയിൽ പറഞ്ഞിരിക്കുന്നത്. യുവാവിന്റെ അമ്മ ചാലക്കുടി മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണവും അറസ്റ്റും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button