Latest NewsNewsIndia

പഞ്ചാബിലെ ഭഷ്യ ധാന്യ സംഭരണ കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ്

ന്യൂഡൽഹി : പഞ്ചാബിലെ ഭക്ഷ്യ സംഭരണശാലകളിൽ സിബിഐ റെയ്ഡ് നടത്തി. 40 സംഭരണശാലകളിലാണ് റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാത്രി മുതൽ അർധ സൈനിക വിഭാഗങ്ങളുടെ കൂടി സഹായത്തോടെയായിരുന്നു റെയ്ഡ്. ഇവിടങ്ങളിലായി സൂക്ഷിച്ചിരുന്ന അരിയും ഗോതമ്പും പരിശോധനാ സംഘം പിടിച്ചെടുത്തു.

പഞ്ചാബ് ധാന്യ സംഭരണ കോർപറേഷൻ, പ‍ഞ്ചാബ് വേർഹൗസിങ്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയതെന്നാണ് സൂചന. ഏതൊക്കെ സ്ഥലങ്ങളിലെ സംഭരണശാലകളിലാണ് റെയ്ഡ് നടത്തിയതെന്നു സിബിഐ സംഘം വ്യക്തമാക്കിയില്ല.

അതേസമയം 2019, 2020 വർഷങ്ങളിൽ സംഭരിച്ച അരിയും ഗോതമ്പും പിടിച്ചെടുത്തെന്ന് പരിശോധനാ സംഘം വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button