KeralaLatest NewsNews

ശശിതരൂരല്ല ഏത് ഒടയതമ്പുരാനാണെങ്കിലും കേസെടുത്ത് അകത്തിടും ; ശോഭ സുരേന്ദ്രൻ

കോൺഗ്രസ് എം പി ശശി തരൂർ, മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, വിനോദ് കെ. ജോസ് , മൃണാൾ പാണ്ഡെ തുടങ്ങി എട്ടുപേർക്കെതിരെ യു.പി പൊലീസ്​ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുകയാണ്. ട്രാക്ടർ റാലിക്കിടെ കർഷകൻ മരിച്ച സംഭവത്തിൽ പോസ്റ്റ്​ ചെയ്​ത ട്വീറ്റുകളുടെയും വാർത്തകളുടെയും പേരിലാണ്​ നോയിഡ സെക്ടർ -20 പോലീസ് സ്റ്റേഷനിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്​തത്​. അർപിത് മിശ്ര എന്നയാളാണ്​ പരാതിക്കാരൻ. 11 വകുപ്പുകളാണ് ​തരൂർ അടക്കമുള്ളവർക്കെതിരെ ചുമത്തിയത്. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശോഭ സുരേന്ദ്രൻ. ശശിതരൂരല്ല ഏത് ഒടയതമ്പുരാനാണെങ്കിലും കേസെടുത്ത് അകത്തിടുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശോഭ ഈക്കാര്യം പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം………………………….

രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തിൽ ആയുധങ്ങളുമായി ഒരു ജനക്കൂട്ടത്തെ, പ്രധാനമന്ത്രി ദേശീയപതാക ഉയർത്തിയ ചെങ്കോട്ടയിലേക്ക് പറഞ്ഞയച്ചിട്ട്, കലാപം ആളിക്കത്തിക്കാൻ ഇരുട്ടത്തിരുന്ന് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശശിതരൂരല്ല ഏത് ഒടയതമ്പുരാനാണെങ്കിലും രാജ്യദ്രോഹമാണ്. കേസെടുക്കും. അകത്തിടും.

രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തിൽ ആയുധങ്ങളുമായി ഒരു ജനക്കൂട്ടത്തെ, പ്രധാനമന്ത്രി ദേശീയപതാക ഉയർത്തിയ ചെങ്കോട്ടയിലേക്ക്…

Posted by Sobha Surendran on Thursday, January 28, 2021

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button