29 January Friday

ഇരിക്കൂര്‍ സെയ്‌ഫല്ല, ചങ്ങനാശേരി ഉന്നംവെച്ച് കെ സി ജോസഫ്; യുഡിഎഫില്‍ പുതിയ തര്‍ക്കം

വെബ് ഡെസ്‌ക്‌Updated: Friday Jan 29, 2021

കൊച്ചി > യുഡിഎഫില്‍ പുതിയ പോര്‍മുഖം തുറന്ന് കെ സി ജോസഫിന്റെ പ്രഖ്യാപനം. ഇരിക്കൂറില്‍ നിന്നും മാറി ചങ്ങനാശേരിയില്‍ മത്സരിക്കാനാണ് ജോസഫ് പദ്ധതിയിടുന്നത്. 8 തവണ മത്സരിച്ച ഇരിക്കൂറില്‍ ഇനിയും നിന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ കാലുവാരുമെന്ന ചിന്തയാണ് പുതിയ തീരുമാനത്തിന് പിന്നില്‍. എന്നാല്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന ചങ്ങനാശേരി സീറ്റില്‍ ജോസഫ് കണ്ണുവെച്ചത് യുഡിഎഫ് നേതൃത്വത്തിന് പുതിയ തലവേദനയായിരിക്കുകയാണ്.

1980 മുതല്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ സി എഫ് തോമസായിരുന്നു ചങ്ങനാശേരിയിലെ നിയമസഭാംഗം. ഇത്തവണ സീറ്റ് വേണമെന്നാണ് പി ജെ ജോസഫ് വിഭാഗം യുഡിഎഫില്‍ ആവശ്യപ്പെടുന്നത്. കെ സി ജോസഫ് സ്വന്തം നാടായ ചങ്ങനാശേരിക്ക് വേണ്ടി പിടിമുറുക്കിയാല്‍ കോട്ടയത്ത് വീണ്ടും കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാകും.

40 വര്‍ഷത്തോളമായി ഇരിക്കൂറില്‍ മത്സരിക്കുന്ന ജോസഫിനെ കഴിഞ്ഞ തവണ കടുത്ത എതിര്‍പ്പുകള്‍ക്കിടയില്‍ ഉമ്മന്‍ചാണ്ടി ഇടപെട്ടാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഇത്തവണ ഇരിക്കൂറില്‍ അവിടെ നിന്നുള്ള വോട്ടര്‍ വരട്ടെയെന്നും പുതിയ തലമുറയ്ക്ക് താന്‍ തടസമാകുന്നില്ലെന്നും കെ സി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top