KeralaLatest NewsNews

ജേക്കബ് വിഭാഗം എല്‍ഡിഎഫിലേക്ക്?

അനൂപ് ജേക്കബ് ഇടത് പാളയത്തിലെത്തുമെന്ന വാര്‍ത്ത തളളാതെ മന്ത്രി ഇ പി ജയരാജനും രംഗത്തെത്തി.

കൊച്ചി: മാണി വിഭാഗത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എല്‍ ഡി എഫിലേക്കെത്തുമെന്ന സൂചന നല്‍കി സ്‌കറിയാ തോമസ്. അനൂപ് ഇടത് നേതാക്കളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചകള്‍ക്ക് പിന്നില്‍ യാക്കോബായ സഭയ്‌ക്ക് ബന്ധമുണ്ടെന്നും സ്‌കറിയ തോമസ് വ്യക്തമാക്കി. യു ഡി എഫില്‍ നിന്ന് അനൂപ് ജേക്കബിന് പിറവത്ത് ജയിക്കാനാകില്ല. ഇടതുമുന്നണിക്ക് കീഴില്‍ കേരള കോണ്‍ഗ്രസുകളുടെ ഐക്യമാണ് ലക്ഷ്യമെന്നും സ്‌കറിയ തോമസ് വ്യക്തമാക്കി. അനൂപ് ജേക്കബ് ഇടത് പാളയത്തിലെത്തുമെന്ന വാര്‍ത്ത തളളാതെ മന്ത്രി ഇ പി ജയരാജനും രംഗത്തെത്തി.

Read Also:  പ്രൊട്ടക്ഷന് പോലീസ്; പക്ഷെ ജില്ലാ അദാലത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എത്തിയില്ല

അതേസമയം, ഇടതുനേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ അനൂപ് ജേക്കബ് രംഗത്തെത്തി. ഇപ്പോള്‍ യു ഡി എഫിലാണ്. സീറ്റ് ചര്‍ച്ചകള്‍ നടക്കുകയാണെന്നും അനൂപ് വ്യക്തമാക്കി. സ്‌കറിയ തോമസ് എന്തിന് ഇങ്ങനെ പറഞ്ഞുവെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അനൂപ് ജേക്കബ് പറഞ്ഞു. കോട്ടയത്ത് എല്‍ ഡി എഫ് സീറ്റ് വിഭജനം കീറാമുട്ടിയാകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. മുമ്പ് മത്സരിച്ച കടുത്തുരുത്തി വേണമെന്നാണ് സ്‌കറിയാ തോമസ് വിഭാഗത്തിന്റെ ആവശ്യം. കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവോടെ സി പി ഐയിലും എന്‍ സി പിയിലും അസ്വാരസ്യങ്ങള്‍ പുകയുന്നുമുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button