KeralaLatest NewsNews

താന്‍ തെറ്റുകാരനല്ല തന്റെ പിതാവ് ആര്‍ക്ക് മുന്നിലും മാപ്പ് അപേക്ഷിച്ചിട്ടില്ല , തെളിവുകള്‍ നിരത്തി അജ്‌നാസ്

കെ സുരേന്ദ്രന്റെ മകളെ ഫേസ് ബുക്കിലൂടെ അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ച സംഭവത്തില് വഴിത്തിരിവ്

കൊച്ചി ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്റെ മകളെ ഫേസ് ബുക്കിലൂടെ അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ച സംഭവത്തില് വഴിത്തിരിവ്. മോശം കമന്റ് ചെയ്തത് ഫേക്ക് അക്കൗണ്ടില്‍ നിന്നാണെന്ന വിവരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.

Read Also : കൂട്ടുകാരി ഭര്‍ത്താവിനെ വശീകരിച്ച് തട്ടിയെടുത്തതായി യുവതിയുടെ വാര്‍ത്താസമ്മേളനം

തന്റെ പേരിലുണ്ടാക്കിയ വ്യാജ വിലാസത്തില്‍ നിന്നാണ് കമന്റ് വന്നതെന്നും ഇക്കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും അജ്‌നാസ് പറയുന്നു. ഇതിനുള്ള തെളിവുകള് കൈവശമുണ്ട്. സംഭവത്തില്‍ പിതാവ് ക്ഷമാപണം നടത്തിയ വാര്‍ത്ത തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ പൊലീസിനും സൈബര്‍ പൊലീസിനും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കുമെന്നും അജ്‌നാസ് വ്യക്തമാക്കി.

Ajnas Ashas Ajnas എന്നതാണ് അജ്‌നാസിന്റെ ഫേസ്ബുക്ക് അക്കൗണ്ട്. എന്നാല്‍ Ajnas Ajnas എന്ന അക്കൗണ്ടില്‍ നിന്നാണ് മോശം പരാമര്‍ശം വന്നിരിക്കുന്നത്. ഇതിന്റെ ഡിസ്‌പ്ലേ ഫോട്ടോ ആയി ഉപയോഗിച്ചിരിക്കുന്നത് അജ്‌നാസിന്റെ ഫോട്ടോയാണ്.

കഴിഞ്ഞ ജനുവരി 13ന് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വ്യാജ പാസ്‌വേര്‍ഡ് ഉപയോഗിച്ച് തുറക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന മെയില്‍ ഫേസ്ബുക്കില്‍ നിന്ന് കിട്ടിയിരുന്നതായും അജ്‌നാസ് പറയുന്നു. ഇതിന് ശേഷം ഫേസ്ബുക്ക് പാസ്‌വേര്‍ഡ് അജ്‌നാസ് മാറ്റുകയും ചെയ്തിരുന്നു.

ദേശീയ ബാലികാ ദിനത്തോട് അനുബന്ധിച്ചാണ് മകളോടൊപ്പമുള്ള ഫോട്ടോ കെ സുരേന്ദ്രന് ഫേസ്ബുക്കിലിട്ടത്. ആ പോസ്റ്റിന് താഴെ അജ്‌നാസ് എന്ന പ്രൊഫൈലല്‍ നിന്നാണ് മോശം പരാമര്‍ശം വന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button