Latest NewsNews

ബഹ്‌റൈനും ശ്രീലങ്കയ്ക്കും ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ; എയർ ഇന്ത്യാ വിമാനം പുറപ്പെട്ടു

മുംബൈ : ലോകരാജ്യങ്ങള്‍ക്ക് കരുതലുമായി മാറിയിരിക്കുകയാണ് ഇന്ത്യ വീണ്ടും. ഇന്ന് രാവിലെ  ബഹ്‌റൈനിലേക്കും ശ്രീലങ്കയിലേക്കും വാക്‌സിനുമായി എയർ ഇന്ത്യാ വിമാനം പുറപ്പെട്ടു.

നേരത്തെ ബംഗ്ലാദേശ്, നേപ്പാൾ, മാലി ദ്വീപ്, ഭൂട്ടാൻ, മ്യാൻമർ എന്നീ നിരവധി രാജ്യങ്ങളിലേക്കും ഇന്ത്യ വാക്‌സിൻ എത്തിച്ചിരുന്നു.വാക്‌സിൻ മൈത്രി ഇനിഷ്യേറ്റീവ് എന്ന പേരിൽ നടത്തുന്ന അടിയന്തിര സഹായ പദ്ധതി പ്രകാരമാണ് ലോകരാജ്യങ്ങൾക്ക് ഇന്ത്യ വാക്‌സിൻ എത്തിക്കുന്നത്.

Read Also  :  ലോകം മുഴുവൻ കോവിഡ് മരുന്നെത്തിക്കാൻ പ്രയത്‌നിച്ച ഏക രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്

അയൽരാജ്യങ്ങൾക്ക് മുൻഗണന കൊടുക്കുന്ന പദ്ധതിയിൽ ശ്രീലങ്കയ്ക്കായി അരലക്ഷം ഡോസ് വാക്‌സിനാണ് എത്തിക്കുന്നത്. ബഹ്‌റൈൻ ആവശ്യപ്പെട്ടത് പതിനായിരം ഡോസാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്‌സിൻ എത്തിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button