Latest NewsNewsInternational

ചൈനീസ് ആപ്പുകൾക്ക് സ്ഥിരവിലക്കേർപ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനം; ആരോപണവുമായി ചൈന

ബെയ്ജിങ് : ചൈനീസ് ആപ്പുകൾക്ക് സ്ഥിരവിലക്കേർപ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനം എന്നത് ഡബ്ല്യു.ടി.ഒ. (ലോക വ്യാപാരസംഘടനാ) ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൈന ആരോപിക്കുകയുണ്ടായി. ഇത് ചൈനീസ് കമ്പനികളെ ബാധിക്കുന്നതാണ്. കഴിഞ്ഞ കൊല്ലം മുതൽ ദേശസുരക്ഷയെ ആയുധമാക്കി ചൈനീസ് പശ്ചാത്തലമുള്ള ആപ്പുകൾ ഇന്ത്യ നിരോധിക്കുകയാണ് . ഇത് ഡബ്ല്യു.ടി.ഒ.യുടെ വിവേചനരഹിത തത്ത്വത്തിനെതിരും ആരോഗ്യകരമായ മത്സരം ഇല്ലാതാക്കുന്നതുമാണെന്ന് ചൈന ആരോപിച്ചിരിക്കുന്നത്.

വിവേചന നടപടി ഉടൻ അവസാനിപ്പിച്ച് ഇന്ത്യ തെറ്റുതിരുത്തണം. ഉഭയകക്ഷിബന്ധത്തെ കൂടുതൽ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഇന്ത്യയിലെ ചൈനീസ് കാര്യാലയ വക്താവ് കൗൺസിലർ ജി റോങ് ആവശ്യപ്പെടുകയുണ്ടായി.

ടിക് ടോക്ക് അടക്കമുള്ള 59 ആപ്പുകൾക്ക് ഇന്ത്യ സ്ഥിരവിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണ് ഈ ആരോപണം ഉയർന്നിരിക്കുന്നത്.‌

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button