28 January Thursday

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘നാലാംതൂണി'ൽ ആസിഫ് അലി നായകൻ

വെബ് ഡെസ്‌ക്‌Updated: Thursday Jan 28, 2021



കൊച്ചി : രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് തുടങ്ങിയ സൂപ്പർ ഹിറ്റ് മമ്മുട്ടി ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ' നാലാം തൂൺ ' തുടക്കമായി.

കോവിഡ് കാലത്തെ രാഷ്ട്രീയം പ്രമേയമാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട്, നിത പിള്ള എന്നിവരാണ് പ്രധാന താരങ്ങൾ.   ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പൂജ ചടങ്ങിൽ  സംവിധായകരായ ജോഷി, എം പത്മകുമാർ, ജോണി ആൻ്റണി, മാർത്താണ്ഡൻ ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, മണികണ്ഠൻ, നിർമ്മാതാക്കളായ ആൽവിൻ അൻ്റെണി, എസ് ജോർജ്, കൊച്ചി സിറ്റി അസിസ്റ്റൻറ് പൊലീസ് കമ്മീഷ്ണർ ജിജുമോൻ തുടങ്ങിയവർ സന്നിതരായി.  ഗോകുലം ഗോപാലൻ, ശ്രീകണ്ഠൻ നായർ തുടങ്ങി നിരവധി പേർ പങ്കെടുത്തു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top