Latest NewsNewsIndia

ലോകത്തിനായി രണ്ട് വാക്സിനുകള്‍ മാത്രമല്ല, കൂടുതൽ ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിനുകള്‍ എത്തുമെന്ന് പ്രധാനമന്ത്രി

കൊവിഡ് സുനാമിയാണ് വരാന്‍ പോകുന്നതെന്നും ചിലര്‍ പ്രവചിച്ചിരുന്നു

ന്യൂഡല്‍ഹി: തദ്ദേശീയമായ കോവിഡ് വാക്സിൻ ലോകത്തിനായി രാജ്യം സമർപ്പിച്ചിരിക്കുകയാണ്. ലോകത്തിനായി രണ്ട് വാക്സിനുകള്‍ ഇന്ത്യയില്‍ നിന്ന് പുറത്തിറക്കി കഴിഞ്ഞു. ഇനിയും കൂടുതല്‍ വാക്സിനുകള്‍ ഇന്ത്യയില്‍ നിന്ന് ലോകത്തിന് ലഭിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദാവോസില്‍ നടക്കുന്ന ലോക സാമ്ബത്തിക ഫോറത്തെ വിഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യരാജ്യത്തെ ജനസംഖ്യയുടെ ഭൂരിപക്ഷം പേരെ കൊവിഡ് ബാധയില്‍ നിന്ന് രക്ഷിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞെന്ന് നരേന്ദ്രമോദി സമ്മേളനത്തിൽ നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയില്‍ 70-80 കോടി ആളുകള്‍ കൊവിഡ് ബാധിതരാകുമെന്നും കൊവിഡ് സുനാമിയാണ് വരാന്‍ പോകുന്നതെന്നും ചിലര്‍ പ്രവചിച്ച സ്ഥാനത്താണ് ഇന്ത്യയില്‍ കൊവിഡ് രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സാധിച്ചതെന്ന് മോദി പറഞ്ഞു

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button