KeralaNattuvarthaLatest NewsNews

പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 20 പവനും 5000 രൂപയും മോഷ്ടിച്ചു

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

നാദാപുരം : തൂണേരി വേറ്റുമ്മലിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം. കാട്ടിൽ യൂസഫിന്റെ വീട്ടിൽ നിന്നുമാണ് 20 പവൻ സ്വർണവും 5000 രൂപയും മോഷ്ടിച്ചത്. യൂസഫിന്റെ ഭാര്യ സഫിയയും മകന്റെ ഭാര്യയും ഞായറാഴ്ച വൈകീട്ട് ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിന് പോയ സമയത്താണ് മോഷണം.

തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീടിന്റെ ഗ്രിൽസ് പൊളിച്ചനിലയിൽ കണ്ടെത്തിയതോടെയാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്നതായും വീടിനകത്തെ അലമാരയിൽ സൂക്ഷിച്ച പണവും സ്വർണവും നഷ്ടപ്പെട്ടതായും കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button