ന്യൂഡൽഹി > ലൈംഗിക ചുവയോടെ ശരീരത്തിൽ വെറുതെ സ്‌പർശിക്കുന്നത് ലൈംഗികാതിക്രമങ്ങളിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ഹൈക്കോടതി വിധി തീർത്തും അപകടകരമായി കീഴ്‌വഴക്കം സൃഷ്‌ടിക്കുന്നതാണെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ അറിയിച്ചിരുന്നു.
കേസിൽ സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിനോട് എജി ആവശ്യപ്പെട്ടത്. എന്നാൽ ഹൈക്കോടതി വിധിക്കതിരെ ഹർജി നൽകാൻ അറ്റോർണി ജനറലിനോട് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ പ്രതി നേരിട്ട് സ്പർശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബോംബെ ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഇത് ന്യായമായ വിധി പ്രഖ്യാപനമല്ലെന്നാണ് എജി പറഞ്ഞത്. ഈ വിധി അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതാണെന്നും എജി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..