Latest NewsNewsIndia

16 സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തി ; സൈക്കോ കില്ലറിനെ കുടുക്കിയത് ഇങ്ങനെ

ദിവസ വേതന തൊഴിലാളിയായി പ്രവര്‍ത്തിയ്ക്കുന്ന രാമലു ഹൈദരാബാദിലെ ബോരബന്ദയിലാണ് താമസിച്ചിരുന്നത്

ഹൈദരാബാദ് : പതിനാറ് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ സൈക്കോ കില്ലറിനെ പൊലീസ് പിടികൂടി. ഹൈദരാബാദിലാണ് സംഭവം. മൈന രാമലു എന്ന ആളാണ് അറസ്റ്റിലായത്. ഹൈദരാബാദ് ടാസ്‌ക് ഫോഴ്സിന്റെയും രാച്ചക്കണ്ട പൊലീസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് സൈക്കോ കില്ലറിനെ അറസ്റ്റ് ചെയ്തത്.

ദിവസ വേതന തൊഴിലാളിയായി പ്രവര്‍ത്തിയ്ക്കുന്ന രാമലു ഹൈദരാബാദിലെ ബോരബന്ദയിലാണ് താമസിച്ചിരുന്നത്. മേഡക്, സൈബരാബാദ്, രാച്ചക്കണ്ട പ്രദേശങ്ങളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. നേരത്തെ 21 തവണ രാമലുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ 16 എണ്ണം കൊലപാതകങ്ങളും നാലെണ്ണം മോഷണ കേസുകളുമായിരുന്നു. വളരെ മൃഗീയമായാണ് ഇയാള്‍ സ്ത്രീകളെ കൊലപ്പെടുത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ പലരും അജ്ഞാതരാണ്. കൊല്ലപ്പെട്ട സ്ത്രീകളില്‍ പലരേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button