27 January Wednesday

എൽഡിഎഫ്‌ യുകെ പ്രചാരണ കമ്മിറ്റി ഉദ്ഘാടനം ചെയ്തു.

വെബ് ഡെസ്‌ക്‌Updated: Wednesday Jan 27, 2021


ലണ്ടൻ> കേരളത്തിലെ ഇടതുപക്ഷ ജനകീയസർക്കാറിന്റെ ഭരണത്തുടർച്ച ലക്ഷ്യമാക്കി യുകെയിൽ എൽഡിഎഫ്‌  ക്യാമ്പയിൻ കമ്മിറ്റി രൂപീകരിച്ചു.  ഓൺലൈനായി  നടന്ന  ഇടതുമുന്നണി യുകെ പ്രചാരണ കൺവെൻഷൻ   സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. 

രാജ്യത്തിനാകെ മാതൃകയായ ഇടതുപക്ഷ ബദൽ ആണ് കേരളത്തിലെ ഇടതുമുന്നണി സർക്കാർ എന്നും പ്രതിസന്ധികൾക്കിടയിലും ജനതയെ ചേർത്തുപിടിച്ചു മഹാമാരികൾക്കെതിരെ പോരാടി ലോകത്തിനു മുന്നിൽ കേരളത്തിന്റെ യശസ്സ് ഉയർത്തിയ പിണറായി സർക്കാരിന്റെ തുടർഭരണം നാടിന്റെ ആവശ്യം ആണെന്നും അതിനായി യുകെയിലെ പ്രവാസികൾ മുന്നിട്ടിറങ്ങണമെന്നും എം വി ഗോവിന്ദൻ അഭ്യർത്ഥിച്ചു.കൺവീനർ രാജേഷ് കൃഷ്ണ അധ്യക്ഷനായി.  കേരളാ കോൺഗ്രസ് (എം) നേതാവ് റോഷി അഗസ്റ്റിൻ  എംഎൽഎ മുഖ്യാതിഥി ആയിരുന്നു.

കേരളത്തിലെ പിണറായി സർക്കാർ വളരെ മികച്ച പ്രവർത്തനം ആണ് കാഴ്ചവെക്കുന്നതെന്നും  നാൽപതു വർഷം യുഡിഎഫിന്റെ ഭാഗമായി നിന്നിട്ടു കിട്ടാത്ത പരിഗണനയാണ് എൽഡിഫിൽ പുതുതായി വന്ന കേരളാകോൺഗ്രസിനു കിട്ടുന്നതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
  AIC യുകെയുടെ സെക്രട്ടറിയും എൽഡിഎഫ്‌ യുകെ മുഖ്യരക്ഷാധികാരിയുമായ ഹർസെവ് ബെയ്‌ൻസ്‌ ക്യാമ്പയിൻ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ 21 അംഗ കമ്മിറ്റി രൂപീകരിച്ചു. കൺവീനറായി രാജേഷ് കൃഷ്ണയും ജോ. കൺവീനർമാരായി മുരളി വെട്ടത്തും  മാനുവൽ മാത്യുവും ചുമതലയേൽക്കും. 

Zoom മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കായി ഫേസ്ബുക്ക് ലൈവ് ഒരുക്കിയിരുന്നു. ഏതാണ്ട് രണ്ടായിരത്തഞ്ഞൂറിലധികം പേർ ഫേസ്ബുക്ക് ലൈവിൽ പരിപാടി വീക്ഷിച്ചു.ഷൈമോൻ തോട്ടുങ്കൽ സ്വാഗതവും മുരളി വെട്ടത്ത് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top