KeralaLatest NewsNews

ദീപ് സിദ്ധുവിനെ സംരക്ഷിക്കുന്നത്​ കോൺഗ്രസ്​, എന്നിട്ട് അത് ബി.ജെ.പിയുടെ തലയിൽ കെട്ടിവെക്കുന്നു -ശോഭ സുരേന്ദ്രൻ

റിപ്പബ്ലിക്​ ദിനത്തിൽ നടത്തിയ ട്രാക്​ടർ കലാപം അക്രമസക്തമാക്കുന്നതിന്​ പിന്നിൽ പ്രവർത്തിച്ച ദീപ്​ സിദ്ധുവിനെ പിന്തുണക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്നത്​ കോൺഗ്രസാണെന്ന്​ ശോഭ സുരേന്ദ്രൻ. ദീപ് സിദ്ധുവിനെ പോലുള്ള ഖാലിസ്ഥാൻ വിഘടനവാദികളെ നിരന്തരം പിന്തുണയ്ക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്ന കോൺ​ഗ്രസ്​ അതെല്ലാം ബിജെപിയുടെ തലയിൽ കെട്ടിവെക്കുകയാണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം………………………

ദീപ് സിദ്ദു ബിജെപിക്കാരൻ ആണെന്നാണ് ഇന്നലെ മുതൽ ഇടതുപക്ഷ ജിഹാദി സർക്കിളുകൾ പ്രചരിപ്പിക്കുന്നത്. ഇന്നലെ വൈകിട്ട് തന്നെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ഒരിക്കലും ബിജെപിക്കാരൻ ആയിരുന്നില്ല എന്ന് ദീപ് സിദ്ദു വെളിപ്പെടുത്തുന്നുണ്ട്. സണ്ണി ഡിയോൾ ഒരു സിനിമാതാരം ആയതിനാൽ അദ്ദേഹത്തെ പിന്തുണക്കുക മാത്രമാണ് ചെയ്തതെന്നും ദീപ് സിദ്ദു പറയുന്നുണ്ട്.
എന്നാൽ ദീപ് സിദ്ദു ബിജെപി ഏജന്റ് ആണ് എന്ന് നിലവിളിക്കുന്ന കോൺഗ്രസുകാർ ഇന്നലെ മുതൽ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിൽ നിന്ന് ദീപ് സിദ്ദുവിൻ്റെ വീഡിയോ അടക്കം ഡിലീറ്റ് ചെയ്യുന്നുണ്ട്. ഇപ്പോഴും ഡിലീറ്റ് ചെയ്യപ്പെടാത്ത 2020 നവംബർ 27 ലെ കർഷകന്റെ ശബ്ദം എന്ന തലക്കെട്ടോടു കൂടി കോൺഗ്രസ് തങ്ങളുടെ പശ്ചിമബംഗാൾ ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന ദീപ് സിദ്ദുവിന്റെ ചിത്രമാണിത്.

‘സമാധാന’ കാംക്ഷികളായ കോൺഗ്രസുകാർ, ഖദറുടയാത്ത വ്യാജ ഗാന്ധിയന്മാർ, ദീപ് സിദ്ദുവിനെ പോലുള്ള ഖാലിസ്ഥാൻ വിഘടനവാദികളെ നിരന്തരം പിന്തുണയ്ക്കുകയും സംരക്ഷണം നൽകുകയും ചെയ്തതാണ്. എന്നിട്ടാണ് അതെല്ലാം ബിജെപിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നത്.
മുൻപെങ്ങോ അഡ്വ ജയശങ്കർ പറഞ്ഞതുപോലെ, ഇന്ദിരാഗാന്ധിയുടെ രക്തത്തിന്റെ ഗുണം പോയിട്ട് മൂത്രത്തിന്റെ ഗുണമെങ്കിലും രാഹുൽ ഗാന്ധിക്ക് ഉണ്ടെങ്കിൽ ഈ വിഘടനവാദ കലാപത്തെ തള്ളിപ്പറയണം..

ദീപ് സിദ്ദു ബിജെപിക്കാരൻ ആണെന്നാണ് ഇന്നലെ മുതൽ ഇടതുപക്ഷ ജിഹാദി സർക്കിളുകൾ പ്രചരിപ്പിക്കുന്നത്. ഇന്നലെ വൈകിട്ട് തന്നെ ഒരു…

Posted by Sobha Surendran on Tuesday, January 26, 2021

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button