KeralaLatest NewsNews

ആള്‍ക്കൂട്ട വിചാരണ നടത്തി ക്രൂരത; കൊല്ലത്തെ നാട്ടുകാര്‍ കൂട്ടമായി മര്‍ദ്ദിച്ചത് നിരപരാധിയെ

മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിന്റെ മാനഹാനിയിലാണ് ഈ ചെറുപ്പക്കാരന്‍.

കൊല്ലം: ബൈക്ക് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ കൂട്ടമായി മര്‍ദ്ദിച്ചത് നിരപരാധിയെ. യുവാവ് മോഷ്ടവല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരപരാധിയായ യുവാവിന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണ്. കൊല്ലം മൈലാപ്പൂര്‍ സ്വദേശി ഷംനാദിനെയാണ് മോഷ്ടാവെന്ന് ആരോപിച്ച് ആള്‍ക്കൂട്ട വിചാരണ നടത്തിയത്. പാരിപ്പള്ളി സ്വദേശിയായ വര്‍ക്ക് ഷോപ്പ് ഉടമയും സംഘവുമാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്ന് ഷംനാദ് പറയുന്നു. താന്‍ മോഷ്ടാവല്ലെന്ന് പറഞ്ഞിട്ടും ക്രൂരമായി മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നും ഷംനാദ് പറഞ്ഞു

Read Also: നിങ്ങൾ ചെയ്യുന്നത് ഗുരുതരമായ സാമൂഹിക തിന്മ’; താരങ്ങൾക്ക് താക്കീതുമായി കോടതി

ജനുവരി ഇരുപതിനാലാം തീയതിയാണ് സംഭവം. ലിഫ്റ്റ് ലഭിച്ച ഇരുചക്രവാഹനത്തില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ഒരു സംഘം ആളുകള്‍ ബൈക്ക് തടഞ്ഞു. ബൈക്ക് ഓടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. കാര്യമെന്തന്നറിയാതെ നിന്ന ഷംനാദിനെ ആള്‍ക്കൂട്ടം വളഞ്ഞിട്ട് മര്‍ദ്ദിച്ചു. പാരിപ്പള്ളി പൊലീസ് എത്തി ഷംനാദിനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ നിരപരാധിയാണെന്ന് വ്യക്തമായത്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിന്റെ മാനഹാനിയിലാണ് ഈ ചെറുപ്പക്കാരന്‍.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button