KeralaLatest NewsNewsIndia

ദേശീയ പതാക കത്തിക്കുന്ന ഇവരോ കർഷകർ? കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസും സപ്പോർട്ട് ചെയ്യുന്നത് ഇവരെ?

ഖാലിസ്ഥാൻ തീവ്രവാദികൾ ദേശീയ പതാക കത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിലേക്ക് കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെ ഉണ്ടായ പ്രശ്നങ്ങളും സംഘർഷങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. സമാധാനപരമായി സമരം ചെയ്യുമെന്ന് പറഞ്ഞ കർഷകർ പൊലീസിനു നേരെ അക്രമാസക്തരായി പെരുമാറിയതോടെയാണ് ഡൽഹി യുദ്ധക്കളമായി മാറിയത്. സമരക്കാർക്കിടയിൽ നിന്നും ഒരു യുവാവ് ചെങ്കോട്ടയ്ക്കു മുകളിൽ ഖാലിസ്ഥാൻ പതാക കെട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

Also Read: കേരളം കോവിഡ് ജാഗ്രതയില്‍ പരാജയപ്പെട്ടെന്ന പ്രചാരണം ശരിയല്ല ; ആരോഗ്യ മന്ത്രി കെകെ ശൈലജ

അതിനുപിന്നാലെ ഖാലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ ദേശീയ പതാക പെട്രോൾ ഒഴിച്ച് കത്തിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന കീറിയെറിയുന്നതും വിഡിയോയിൽ കാണാം.”ഖാലിസ്ഥാൻ സിന്ദാബാദ്, നെവർ ഫോർഗെറ്റ് 1984” എന്ന് മുദ്രാവാക്യം മുഴക്കുന്നതും വിഡിയോയിൽ കാണാം.

Also Read: ക്ഷേത്ര ചരിത്രത്തിൽ ആദ്യം; ബുര്‍ഖ ധരിച്ച്‌ ക്ഷേത്രത്തിലെ ആചാരം നിര്‍വഹിച്ച്‌ മുസ്ലീം സ്ത്രീ

ഖാലിസ്ഥാൻ അനുകൂലികൾ കർഷകർക്കിടയിൽ ഉണ്ടെന്നത് പകൽ പോലെ വ്യക്തമാവുകയാണ്. ദേശീയ പതാകയെ വരെ അപമാനിക്കുന്ന, ദേശീയ പതാക കത്തിക്കാൻ കൂട്ടുനിക്കുന്ന ഇക്കൂട്ടരെയാണ് കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരും പിന്തുണയ്ക്കുന്നതെന്നതും ശ്രദ്ധേയം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button