27 January Wednesday

ഓണ്‍ലൈന്‍ റമ്മിക്കെതിരെ ഹര്‍ജി: അജു വര്‍ഗീസിനും കോഹ്ലിക്കും തമന്നയ്ക്കും നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 27, 2021

photo credit: aju varghese facebook page

കൊച്ചി> ഓണ്‍ലൈന്‍ റമ്മിക്കെതിരായ ഹര്‍ജിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായ വിരാട് കോഹ്ലിക്കും തമന്നയ്ക്കും അജു വര്‍ഗീസിനും എതിരെ ഹൈക്കോടതിയുടെ നോട്ടീസ്.തൃശൂര്‍ സ്വദേശിയായ പോളി വര്‍ഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഓണ്‍ലൈന്‍ ആയുള്ള റമ്മി മത്സരങ്ങള്‍ ധാരാളമായി വരുന്നു. അത് നിയമപരമായി തടയണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top