Latest NewsNewsIndia

കര്‍ഷക റാലിയിലെ സംഘര്‍ഷം ; അടിയന്തിര യോഗം വിളിച്ച് അമിത് ഷാ

യുദ്ധ സമാനമായ അന്തരീക്ഷമാണ് ഡല്‍ഹിയില്‍ നിലവിലുള്ളത്

ന്യൂഡല്‍ഹി : കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. കര്‍ഷകരുടെ റാലി ചെങ്കോട്ടയിലേക്ക് എത്തിയ സാഹചര്യത്തില്‍ തുടര്‍ നടപടികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താന്‍ വേണ്ടിയും സംഘര്‍ഷ സാഹചര്യം വിലയിരുത്താന്‍ വേണ്ടിയുമാണ് യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഹോം സെക്രട്ടറി അജയ് ഭല്ല, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവ എന്നിവര്‍ പങ്കെടുത്തു.

യുദ്ധ സമാനമായ അന്തരീക്ഷമാണ് ഡല്‍ഹിയില്‍ നിലവിലുള്ളത്. കര്‍ഷക നേതാക്കളും പൊലീസും തമ്മിലുള്ള ആശയ വിനിമയം ഇപ്പോഴും തുടരുകയാണ്. സ്ഥിതിഗതികള്‍ ഡല്‍ഹി പൊലീസിന്റെ കൈവിട്ട് പോയ അവസ്ഥയാണ് ഇപ്പോഴുള്ളത്. സംഘര്‍ഷത്തില്‍ ഉത്തരാഖണ്ഡ് സ്വദേശിയായ ഒരു കര്‍ഷകന്‍ കൊല്ലപ്പെടുകയും ചെയ്തു. ഡല്‍ഹി നഗരത്തില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഗതാഗത സംവിധാനങ്ങള്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഡല്‍ഹി മെട്രോ സര്‍വ്വീസുകളും നിര്‍ത്തി വെച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button